മുംബൈയിൽ മകൾ അമ്മയെ കുത്തിക്കൊന്നു
Friday, January 3, 2025 11:49 PM IST
മുംബൈ: മൂത്ത സഹോദരിയെ അമ്മ കൂടുതൽ സ്നേഹിക്കുന്നുവെന്നാരോപിച്ച് അമ്മയെ മകൾ കുത്തിക്കൊന്നു. മുംബൈയിലെ കുർളയിലെ ഖുറേഷി നഗറിലാണ് സംഭവം.
സാബിറ ബാനോ അസ്ഗർ ഷെയ്ഖ് (62) ആണ് മരിച്ചത്. മകൾ രേഷ്മ മുസാഫർ ഖാസി (41) ആണ് ഇവരെ കൊലപ്പെടുത്തിയത്.
മകനോടൊപ്പം താമസിച്ചിരുന്ന അമ്മ മകളുടെ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. തുടർന്ന് കത്തി ഉപയോഗിച്ച് മകൾ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.