മുംബൈയിൽ വെടിവയ്പ്; ഒരാൾക്ക് പരിക്കേറ്റു
Friday, January 3, 2025 5:29 PM IST
മുംബൈ: നഗരത്തിലുണ്ടായ വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റു. സൻപത പ്രദേശത്തെ ഡി മാർട്ടിന് മുന്നിലാണ് സംഭവം.
ഇന്ന് രാവിലെ 9.30നാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഡി മാർട്ടിന് മുന്നിൽ നിന്നിരുന്ന ആളെ വെടിവച്ചത്.
വെടിയേറ്റ ആൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.