ഹൈ​ദ​രാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ത്രി​പു​ര​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. 145 റ​ൺ​സി​നാ​ണ് കേ​ര​ളം ത്രി​പു​ര​യെ ത​ക​ർ​ത്ത​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 328 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ത്രി​പു​ര 182 റ​ൺ​സി​ന് പു​റ​ത്താ​യി. 78 റ​ൺ‌​സെ​ടു​ത്ത നാ​യ​ക​ൻ മ​ൻ​ദീ​പ് സിം​ഗി​ന് മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷും ആ​ദി​ത്യ സ​ർ​വ​തേ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ജ​ല​ജ് സ​ക്സേ​ന​യും ബേ​സി​ൽ ത​ന്പി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​തം വീ​ഴ്ത്തി. ത്രി​പു​ര​യു​ടെ ര​ണ്ട് ബാ​റ്റ​ർ​മാ​ർ റ​ൺ​ഔ​ട്ടാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 327 റ​ൺ​സെ​ടു​ത്ത​ത്.

കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യും (135) രോ​ഹ​ൻ കു​ന്നു​മ്മ​ൽ (57), സ​ൽ​മാ​ൻ നി​സാ​ർ (പു​റ​ത്താ​കാ​തെ 42) എ​ന്നി​വ​രു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സു​മാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ത്രി​പു​ര​യ്ക്കു വേ​ണ്ടി അ​ർ​ജു​ൻ ദേ​ബ്നാ​ഥ് ര​ണ്ടും മു​റ സിം​ഗ്, ഭ​ട്ടാ​ചാ​ർ​ജി, മ​ൻ​ദീ​പ് സിം​ഗ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.