ഓസീസിനെതിരായ അഞ്ചാം ടെസ്റ്റ്; രോഹിത് ശര്‍മ സിഡ്നിയില്‍ കളിക്കില്ല, ടീം ഇന്ത്യയെ ബുമ്ര നയിക്കും
Thursday, January 2, 2025 4:56 PM IST
സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര ടീം ഇന്ത്യയെ നയിക്കും. രോഹിത് ശര്‍മ സിഡ്നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു.
രോഹിത് ശര്‍മ അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും.
ഫോമില്ലായ്മയില്‍ രൂക്ഷ വിമര്‍ശനം രോഹിത് ശര്‍മയ്ക്കെതിരെ സജീവമാണ്. ഇതിന് പിന്നാലെയാണ് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് രോഹിത് ടീം ഇന്ത്യയുടെ സെലക്ടര്‍മാരെ അറിയിച്ചത്.