തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ന​ട​പ​ടി. പ്ര​തി​ഷേ​ധി​ച്ച ര​ണ്ട് സ്കൂ​ളു​ക​ളെ അ​ടു​ത്ത കാ​യി​ക മേ​ള​യി​ൽ​നി​ന്ന് വി​ല​ക്കി.

തി​രു​നാ​വാ​യ നാ​വ മു​കു​ന്ദ, കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് വി​ല​ക്ക്. നേ​ര​ത്തെ ക​ലാ-​കാ​യി​ക മേ​ള​ക​ളി​ൽ കു​ട്ടി​ക​ളെ ഇ​റ​ക്കി പ്ര​തി​ഷേ​ധി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

വ​രും വ​ർ​ഷ​ങ്ങ​ളി​ലെ മേ​ള​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ വി​ല​ക്കാ​നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നീ​ക്കം. പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും ക​ലാ മേ​ള​ക​ളി​ല്‍ നി​ന്ന് വി​ല​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.