ച​ങ്ങ​നാ​ശേ​രി: ആ​ര് വി​ചാ​രി​ച്ചാ​ലും എ​ൻ​എ​സ്എ​സു​മാ​യു​ള്ള ബ​ന്ധം മു​റി​ച്ചു​മാ​റ്റാ​നാ​കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​മു​ദാ​യ​ത്തെ ക​രു​ത്ത​നാ​യി ന​യി​ക്കു​ന്ന ആ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​രെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ‍​ഞ്ഞു

ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സു​കു​മാ​ര​ൻ നാ​യ​ർ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു. മ​ന്ന​ത്തി​ന്‍റെ കൈ​യി​ലു​ള്ള വ​ടി​യു​ടെ അ​ദ്യ​ശ്യ​മാ​യ ഒ​ന്ന് സു​കു​മാ​ര​ൻ നാ​യ​രു​ടെ കൈ​യി​ലു​ണ്ട്. എ​ൻ​എ​സ്എ​സി​നെ​തി​രെ വ​രു​ന്ന ഓ​രോ അ​ടി​യും ത​ടു​ക്കാ​നു​ള്ള​താ​ണ് ആ ​വ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രു​ന്ന​യി​ലെ മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ൻ​എ​സ്എ​സി​നോ​ട് ന​ന്ദി​യെ​ന്ന് പ​റ​ഞ്ഞ ര​മേ​ശ് ചെ​ന്നി​ത്ത​ല ജീ​വി​ത​ത്തി​ൽ അ​ഭി​മാ​ന​മാ​യി കാ​ണു​ന്ന മു​ഹൂ​ർ​ത്ത​മാ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കി.

കേ​ര​ളം ഇ​ന്ത്യ​യ്ക്ക് സം​ഭാ​വ​ന ചെ​യ്ത മ​ഹാ​പു​രു​ഷ​ന്മാ​രി​ൽ അ​ഗ്ര​ഗ​ണ്യ​നാ​ണ് മ​ന്ന​ത്തു​പ​ത്മ​നാ​ഭ​ൻ. ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം അ​ഭ​യം ത​ന്ന​ത് എ​ൻ​എ​സ്എ​സ് ആ​ണ്. പ്രീ​ഡി​ഗ്രി അ​ഡ്മി​ഷ​ൻ മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഇ​ത്. ആ​ര് വി​ചാ​രി​ച്ചാ​ലും മു​റി​ച്ചു​മാ​റ്റാ​ൻ പ​റ്റാ​ത്ത​താ​ണ് ആ ​ബ​ന്ധം.

കേ​ര​ളീ​യ സ​മൂ​ഹ​ത്തെ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് ന​യി​ച്ച മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​പ്ല​വ​കാ​രി​യാ​ണ്. ഇ​ന്നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ൾ എ​ല്ലാം സു​കു​മാ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു.

ശ​ബ​രി​മ​ല വി​ഷ​യം ഉ​ണ്ടാ​യ​പ്പോ​ൾ മ​ന്നം കാ​ണി​ച്ചു​കൊ​ടു​ത്ത വ​ഴി​യി​ലൂ​ടെ ഇ​ന്ന​ത്തെ എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം സ​ഞ്ച​രി​ച്ചു. നാ​മ​ജ​പ​യാ​ത്ര​യ​ട​ക്കം ന​ട​ത്തി വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശം നേ​ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മെ​ന്നും ജ​ന​ങ്ങ​ൾ ഓ​ർ​ക്കു​ന്ന​താ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.