കാരൾ തടഞ്ഞ സംഭവം; കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
Wednesday, January 1, 2025 10:54 PM IST
തൃശൂര്‍: പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് കാരള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഡിസംബർ 23 നാണ് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ ക്രിസ്മസ് കരാൾ പോലീസ് വിലക്കിയത്.
സംഭവത്തിൽ ചീഫ് സെക്രട്ടറി ജനുവരി 15നകം വിശദമായ റിപ്പോര്‍ട്ട് നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് നിർദേശം നൽകി. ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബിന്റെ പരാതിയിലാണ് നടപടി.
പള്ളിമുറ്റത്ത് ചെറിയ വേദിയൊരുക്കിയാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞായിരുന്നു പോലീസ് നടപടി.