എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ലെ ഗി​ന്ന​സ് പ​രി​പാ​ടി​യി​ൽ 25000 പേ​രെ നി​യ​ന്ത്രി​ച്ച​ത് 25 പോ​ലീ​സു​കാ​ർ. 25 പോ​ലീ​സു​കാ​ർ മ​തി​യെ​ന്ന് സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം.

ഇ​തി​നാ​യി സം​ഘാ​ട​ക​ർ പ​ണ​വും അ​ട​ച്ചി​രു​ന്നു. 150 സ്വ​കാ​ര്യ സെക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പ​രി​പാ​ടി​ക്കെ​ത്തി​യ ന​ർ​ത്ത​ക​ർ​ക്ക് കൊ​ച്ചി മെ​ട്രോ യാ​ത്രാ ഇ​ള​വ് ന​ൽ​കി​യി​രു​ന്നു. മൃ​തം​ഗനാദം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ച​ത്.

ടി​ക്ക​റ്റി​ന്‍റെ 50 ശ​ത​മാ​ന​മാ​ണ് ഇ​ള​വ് ന​ൽ​കി​യ​ത്. പൂ​ർ​ണ സൗ​ജ​ന്യ യാ​ത്ര ആ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്.