വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം; മൂന്നു പേരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
Wednesday, January 1, 2025 12:54 AM IST
കൊച്ചി: വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ നടപടി. ഡ്രൈവർമാരുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തു.
എറണാകുളം മാറമ്പള്ളി എംഇഎസ് കോളജിൽ ആയിരുന്നു സംഭവം. ആഡംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു അഭ്യാസ പ്രകടനങ്ങൾ. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകും.