മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന
Tuesday, December 31, 2024 11:04 AM IST
വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്.
ഇതോടെ 16 കുട്ടികളെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മിഠായി വാങ്ങിയ ബേക്കറിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.