കൊ​ച്ചി: വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഉ​മ തോ​മ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. പ​റ​ഞ്ഞ നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​ല്ലാം പ്ര​തി​ക​രി​ച്ചെ​ന്ന് റി​നെ മെ​ഡി​സി​റ്റി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നിൽ പറയുന്നു.

മ​ക​ന്‍ പ​റ​ഞ്ഞ​തി​നോ​ട് എ​ല്ലാം ശ​രീ​രം കൊ​ണ്ട് പ്ര​തി​ക​രി​ച്ചു. ക​ണ്ണ് തു​റ​ന്നു. കാ​ലു​ക​ള്‍ അ​ന​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​ന​ക്കി. ചി​രി​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ചി​രി​ച്ചു. കൈ​യി​ല്‍ മു​റു​ക്കെ പി​ടി​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ചെ​യ്തു.

ത​ല​ച്ചോ​റി​ലെ പ​രി​ക്കു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി​യാ​ണു​ള്ള​ത്. അ​ണു​ബാ​ധ​യു​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യാ​ണ് നി​ല​വി​ലെ വെ​ല്ലു​വി​ളി.

ഉ​മ തോ​മ​സ് ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്. പൂ​ർ​ണ​മാ​യി ബോ​ധം വ​ന്നി​ട്ടി​ല്ല. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്തു എ​ന്ന് പ​റ​യാ​നാ​കൂ​വെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.