കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യ്ക്ക് അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍, പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജി. ​കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ അ​വ​ധി​ക്കാ​ല സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ൽ മൃ​ദം​ഗ വി​ഷ​ന്‍ എം​ഡി​എം നി​ഗോ​ഷ് കു​മാ​ര്‍, ഓ​സ്‌​ക​ര്‍ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഉ​ട​മ പി.​എ​സ്. ജ​നീ​ഷ് എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ലെ പ്ര​ധാ​ന വാ​ദം. അ​തേ​സ​മ​യം, ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹൈ​ക്കോ​ട​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് തേ​ടും.

ഡി​സം​ബ​ർ 29നാ​ണ് കൊ​ച്ചി ക​ലൂ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഉ​മാ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും ശ്വാ​സ​കോ​ശ​ത്തി​നും അ​ട​ക്കം പ​രി​ക്കേ​റ്റ എം​എ​ൽ​എ നി​ല​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.