കട്ടപ്പനയിലെ സാബു തോമസിന്റെ അമ്മ ത്രേസ്യാമ്മ അന്തരിച്ചു
Tuesday, December 31, 2024 9:15 AM IST
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിലായിരുന്നു. ഇന്ന് വൈകുന്നേരം നാലിന് സെന്റ് ജോർജ് പള്ളിയിൽ ആണ് സംസ്കാരം നടക്കുക.
കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയത്.
അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കായാണ് ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. സാബുവിന്റെ അച്ഛനും വാർധക്യസഹജമായ രോഗങ്ങൾ അനുഭവിക്കുന്നയാളാണ്.