മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ന് 57 വ​ർ​ഷം ക​ഠി​ന ത​ട​വ്. പെ​ൺ​കു​ട്ടി​യെ മു​മ്പ് പീ​ഡി​പ്പി​ച്ച​തി​ന്‍റെ ശി​ക്ഷ​യി​ൽ ക​ഴി​യ​വേ ജാ​മ്യ​ത്തി​ലി​റ​ങ്ങി പ്ര​തി വീ​ണ്ടും കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ത​മി​ഴ്‌​നാ​ട് തി​രു​വാ​രൂ​ര്‍ സ്വ​ദേ​ശി​യെ​യാ​ണ് മ​ഞ്ചേ​രി സ്‌​പെ​ഷ്യ​ല്‍ പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ജോ​ലി തേ​ടി​യെ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം.

നേ​ര​ത്തേ, 2017 മു​ത​ൽ 21 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പെ​ൺ​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​ൻ നി​ര​ന്ത​രം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. ഈ ​കേ​സി​ൽ ഇ​യാ​ൾ 141 വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ച്ച വ​ര​വേ​യാ​ണ് വീ​ണ്ടും പീ​ഡ​നം ന​ട​ന്ന​ത്.

തൃ​ശൂ​ർ മോ​ഡ​ൽ ഹോ​മി​ൽ സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ടെ 2022 ഡി​സം​ബ​റി​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്ക് കു​ട്ടി​യെ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ അ​മ്മ വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ വീ​ണ്ടും ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി.

അ​മ്മ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു പീ​ഡ​നം. മോ​ഡ​ൽ ഹോം ​അ​ധി​കൃ​ത​രോ​ടാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത വ​നി​താ പോ​ലീ​സ് പ്ര​തി​യ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​രു കേ​സു​ക​ളും അ​ന്വേ​ഷി​ച്ച​ത് മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് ആ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ ര​ണ്ടാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ കോ​ട​തി ഇ​വ​രെ വെ​റു​തെ വി​ട്ടു.