വീട് കുത്തിത്തുറന്ന് 14 പവനും പണവും മോഷ്ടിച്ചു
Tuesday, December 31, 2024 6:20 AM IST
കണ്ണൂർ: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 14 പവനും പണവും മോഷ്ടിച്ചു. കണ്ണൂർ തളാപ്പ് കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണ നാണയങ്ങളും രണ്ട് പവൻ മാലയും 88000 രൂപയുമാണ് കവർന്നത്. വീട്ടുടമസ്ഥൻ ഉമൈബയും കുടുംബവും വിദേശത്താണ്. മകൻ നാദിർ മാത്രമാണ് വീട്ടിലുള്ളത്.
തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. വീട്ടുകാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.