അല്ലു അര്ജുന് മനുഷ്യത്വം കാണിക്കണമായിരുന്നു: പവന് കല്യാണ്‍
Tuesday, December 31, 2024 5:13 AM IST
ഹൈദരാബാദ്: അല്ലു അര്‍ജുനെതിരായ പോലീസ് നടപടികളെ പിന്തുണച്ച് ആന്ധ്ര ഉപമുഖ്യമന്ത്രി പവന് കല്യാണ്‍. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും അല്ലു അര്ജുന് മനുഷ്യത്വം കാണിക്കണമായിരുന്നുവെന്നും പവന് കല്യാണ്‍ പറഞ്ഞു.
സിനിമാ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടനെതിരെ പവന് കല്യാണ്‍ രംഗത്ത് എത്തിയത്. നടന്റെ അറസ്റ്റില്‍ രേവന്ത് റെഡ്ഡിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആരായാലും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പവന് കല്യാണ്‍ വ്യക്തമാക്കി.
രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണെന്നും പവന് കല്യാണ്‍ കൂട്ടിച്ചേര്‍ത്തു. അല്ലു അര്‍ജുന്റെ ബന്ധുകൂടിയാണ് പവന് കല്യാണ്‍.