ഗോവയിലെ സൺബേൺ ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു
Monday, December 30, 2024 11:50 PM IST
പനാജി: ഗോവയിലെ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിനിടെ കുഴഞ്ഞുവീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹിയിലെ രോഹിണി സ്വദേശിയായ കരൺ കശ്യപ് എന്ന 26കാരനാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് കരൺ കശ്യപ് കുഴഞ്ഞ് വീണത്. കരൺ കശ്യപിനെ മാപുസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഗോവയിലെ ദാർഗാൽ ഗ്രാമത്തിൽ വച്ച് സൺബേണിന്റെ ആദ്യ ദിവസ കലാപരിപാടികൾക്കിടെയാണ് കശ്യപ് കുഴഞ്ഞുവീണത്. പുതുവർഷ ആഘോഷത്തിന് രാജ്യത്തെ യുവ തലമുറയെ ഏറെ ആകർഷിച്ചിട്ടുള്ള പരിപാടികളിലൊന്നാണ് ഗോവയിലെ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവൽ.