ഐഎസ്എൽ: മുംബൈ സിറ്റിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
Monday, December 30, 2024 9:50 PM IST
മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.
മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന മത്സരത്തിൽ അലാദിൻ അജാരെയും മക്കാർട്ടൻ ലൂയിസ് നിക്സണുമാണ് നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയത്. അജാരെ രണ്ട് ഗോളുകളും ലൂയിസ് നിക്സൺ ഒരു ഗോളുമാണ് സ്കോർ ചെയ്തത്.
മത്സരത്തിന്റെ ഒന്നാം മിനിറ്റിലും 83-ാം മിനിറ്റിലുമായിരുന്നു അജാരെ ഗോളുകൾ നേടിയത്. 86-ാം മിനിറ്റിലാണ് നിക്സൺ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗ് ടേബിളിൽ നാലാമതെത്തി. 13 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് നോർത്ത് ഈസ്റ്റിനുള്ളത്.