കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് ഒ​ന്ന​ര​കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ. 32 കാ​ര​നാ​യ ജ​യ് ക​ര​ൺ സിം​ഗാ​ണ് പി​ടി​യി​ലാ​യ​ത്. 1.575 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ക​നാ​വ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ​ത്ത​നാ​പു​രം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജി ​പ്ര​ശാ​ന്തും സം​ഘ​വും ചേ​ർ​ന്നാ​ണ് കേ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സം​ഘ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഡി.​എ​സ്.​ജി​ഞ്ചു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്)​മാ​രാ​യ സ​ജി, അ​നീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ, അ​രു​ൺ, സു​ജി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ല​തീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.