ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​തീ​വ ദു​ര​ന്ത​മാ​യി കേ​ന്ദ്ര സർക്കാർ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​സ​മി​തി വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ​ക്കാ​ര്യം കേ​ര​ള​ത്തെ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് കേ​ന്ദ്രം വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ അ​തി​തീ​വ്ര ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും പ്ര​ഖ്യാ​പ​മാ​യി​ട്ടി​ല്ല. .