ഇ​ടു​ക്കി : മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ‌​ട്ട് തേ​ടി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി വ​ണ്ണ​പ്പു​റം സ്വ​ദേ​ശി അ​മ​ർ ഇ​ബ്രാ​ഹി​മാ​ണ് മു​ള്ള​രി​ങ്ങാ​ട് കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. മു​ള്ള​രി​ങ്ങാ​ട് റേ​ഞ്ചി​ലെ അ​മ​യ​ൽ​തൊ​ട്ടി ഭാ​ഗ​ത്ത്‌ മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ അ​ന്വേ​ഷി​ച്ചു പോ​യ​പ്പോ​ഴാ​ണ് അ​മ​റി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.