കൊടി സുനിക് പരോൾ: നിയമ വാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് സതീശൻ
Monday, December 30, 2024 5:29 PM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ തീരുമാനം നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് സതീശൻ വിമർശിച്ചു.
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നു. പോലീസ് റിപ്പോർട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്.
സുനി പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും സതീശൻ ചോദിച്ചു. സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് ദുരൂഹമാണ്.
കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂർണമായും കൊലയാളി പാർട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെട്ടു.