മകരവിളക്ക് മഹോത്സവം: ശബരിമല നട തുറന്നു
Monday, December 30, 2024 5:03 PM IST
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേൽശാന്തി അരുൺ കുമാർ നന്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് ആഴിയിൽ അഗ്നി പകർന്നു.
പിന്നീട് ദർശനത്തിനായി ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. തിരക്ക് കണക്കിലെടുത്ത് വൈകുന്നരം നാല് മണിക്ക് തന്നെ നട തുറന്നു.
തിരക്ക് കണക്കിലെടുത്തുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡും പോലീസും അറിയിച്ചു. ജനുവരി 14നാണ് മകരവിളക്ക്.