കണ്ണൂരിൽ ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു
Monday, December 30, 2024 3:36 PM IST
കണ്ണൂർ: ട്രെയിനിൽനിന്നും ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
യശ്വന്ത്പുർ വീക്കിലി എക്സ്പ്രസിൽനിന്നാണ് യുവാവ് വീണത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.