കലൂരില്‍ സ്റ്റേജ് കെട്ടിയത് ലാഘവത്തോടെ: മന്ത്രി സജി ചെറിയാന്
Monday, December 30, 2024 2:47 PM IST
കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം പറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്. കലൂര്‍ സ്റ്റേഡിയത്തില്‍ സ്റ്റേജ് കെട്ടിയത് ലാഘവത്തോടെയെന്ന് മന്ത്രി പ്രതികരിച്ചു.
15 അടി ഉയരമുള്ള സ്റ്റേജിന് ബാരിക്കേഡ് ഉണ്ടായിരുന്നില്ല. റിബണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. വേണ്ടവിധത്തില്‍ സുരക്ഷാക്രമീകരണം ഒരുക്കിയിട്ടില്ലെന്ന് ഗണ്മാന് ചൂണ്ടിക്കാട്ടിയിരുന്നു.
സങ്കടകരമായ അപകടമാണ് എംഎല്‍എയ്ക്ക് സംഭവിച്ചത്. സംഘാടകര്‍ വന്ന് ക്ഷണിച്ചതുകൊണ്ടാണ് കലൂരിലെ പരിപാടിയില്‍ പങ്കെടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.