ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ; ജയിലിൽ നിന്നു പുറത്തിറങ്ങി
Monday, December 30, 2024 2:41 PM IST
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. പരോൾ ലഭിച്ചതോടെ ശനിയാഴ്ച കൊടി സുനി തവനൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി.
പരോൾ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നൽകിയത്. തുടർന്ന് കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. പോലീസ് നൽകിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം.