കാല്‍നടയായി സഞ്ചരിച്ചത് അഞ്ച് കിലോമീറ്ററിലധികം; വഴിയരികില്‍ പ്രസവിച്ച് ആദിവാസി യുവതി
Monday, December 30, 2024 1:23 PM IST
പാലക്കാട്: നെല്ലിയാമ്പതി നേര്‍ച്ചപ്പാറയില്‍ ആദിവാസി യുവതി വഴിയരികില്‍ പ്രസവിച്ചു. ചെല്ലിക്കയം വനമേഖലയില്‍ താമസിക്കുന്ന സലീഷയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവവേദന തുടങ്ങിയപ്പോള്‍ വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ അഞ്ച് കിലോമീറ്ററിലധികം കാല്‍നടയായി നേര്ച്ചപ്പാറയിലെത്തിയപ്പോഴാണ് പ്രസവം. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും സമീപത്തെ വീട്ടിലേക്ക് മാറ്റി.
വിവരരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.