കലോത്സവം: കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് വി.ശിവൻകുട്ടി
Monday, December 30, 2024 1:01 PM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
വിധിയിൽ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാൽ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത് വിവാദമായിരുന്നു. ജനുവരി നാല് മുതൽ എട്ടുവരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം.