തിരുവനന്തപുരത്ത് പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി
Monday, December 30, 2024 12:48 PM IST
തിരുവനന്തപുരം: വെള്ളനാട് പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്ഐ രാജ് (56) ആണ് മരിച്ചത്. വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലിരിക്കെയാണ് മരണം.
ഞായറാഴ്ച രാത്രിയാണ് രാജ് ഡ്യൂട്ടിക്ക് എത്തിയത്. ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ പോലീസുകാൻ രാജിനെ കാണാതെ വന്നതോടെ മുറിയിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആരോഗ്യപ്രശ്നങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്.