വാൽപ്പാറ മുടിസ് ബസാറിൽ കാട്ടാനക്കൂട്ടം ഇറങ്ങി, കടകൾ നശിപ്പിച്ചു
Monday, December 30, 2024 12:26 PM IST
മൂന്നാർ: വാൽപ്പാറ മുടിസ് ബസാറിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് രാവിലെ ജനവാലമേഖലയിൽ് ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ട് കടകൾ തകർത്തു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തി.
അതേസമയം മേഖലയിൽ പത്ത് ദിവമായി തെരുവു വിളക്കുകൾ തെളിയുന്നില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചു.
ഈ മാസം ആദ്യം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പ്രദേശത്ത് ഒരാൾ മരിച്ചിരുന്നു.