തിരുവനന്തപുരത്ത് ഓടയ്ക്കുള്ളിൽ അജ്ഞാത മൃതദേഹം
Monday, December 30, 2024 11:52 AM IST
തിരുവനന്തപുരം: തച്ചോട്ടുകാവിൽ ഓടയ്ക്കുള്ളിൽ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെ കാൽനടയാത്രക്കാരാണ് മൃതദേഹം ഓടയ്ക്കുള്ളിൽ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കിടക്കുന്നഭാഗത്ത് തകരഷീറ്റ് ഉപയോഗിച്ചാണ് ഓട മൂടിയിരിക്കുന്നത്.
ഇയാൾ കാൽ വഴുതി ഓടയ്ക്കുള്ളിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.