കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിന് പിന്നില്‍ ഇടിച്ച് അപകടം; യുവതി മരിച്ചു
Monday, December 30, 2024 11:03 AM IST
കൊച്ചി: കടവന്ത്രയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിന് പിന്നില്‍ ഇടിച്ച് യുവതി മരിച്ചു. സ്കൂട്ടറിന് പിന്നിലിരുന്ന അരൂക്കുറ്റി സ്വദേശി സീനത്ത്(40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒമ്പതോടെയാണ് അപകടം. സ്കൂട്ടറിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് വിവരം.