വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും
Monday, December 30, 2024 10:54 AM IST
കന്യാകുമാരി: വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ നിർമിച്ച കണ്ണാടിപ്പാലം ഇന്ന് തുറക്കും. തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം നിർമിച്ചത്.
വൈകുന്നേരം 5.30-ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യും. 37 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച കണ്ണാടിപ്പാലത്തിന് 77 മീറ്റർ നീളവും പത്ത് മീറ്റർ വീതിയുമാണുള്ളത്
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്.