പാലക്കാട്ടെ സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
Monday, December 30, 2024 10:45 AM IST
പാലക്കാട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവറ സർക്കാർ യുപി സ്കൂളിലെ താത്ക്കാലിക അധ്യാപിക ഇ.വി.സുനിതയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10നാണ് അപകടം. സ്കൂട്ടറിന് മുന്നിലേക്ക് കുറുക്കൻ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ് സുനിതയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.