മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Monday, December 30, 2024 9:12 AM IST
മലപ്പുറം: വെളിയങ്കോട് ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. മലപ്പുറം മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ്മാന് ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ(17) ആണ് മരിച്ചത്. പുലർച്ചെ നാലിന് വെളിയങ്കോട് ഫ്ളൈ ഓവറിലാണ് അപകടമുണ്ടായത്.
ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികളുമായി ഇടുക്കിയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.