എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Monday, December 30, 2024 7:50 AM IST
സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് ചെറുവണ്ണൂര്‍ ഒളവണ്ണ റഹ്മാന് ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി. അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ. മുഹമ്മദ് ഷെഹന്‍ഷാ (24) എന്നിവരാണ് പിടിയിലായത്.
1.85 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറിലാണ് ഇവർ മയക്കുമരുന്നുമായി എത്തിയത്.