റെയിൽവേ ഗേറ്റിനിടയിൽ കുട്ടിയുടെ കൈ കുടുങ്ങി; രക്ഷകരായി പോലീസ്
Monday, December 30, 2024 6:47 AM IST
കോഴിക്കോട്: റെയിൽവേ ഗേറ്റിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി പോലീസ്. കോഴിക്കോട്ട് ആണ് സംഭവം.
രക്ഷിതാക്കൾക്കൊപ്പം പോകുന്നതിനിടെ കുട്ടി അടച്ചിട്ട ഗേറ്റിനിടയിൽ കൈ ഇടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കൈ ഗേറ്റിനിടയിൽ കുടുങ്ങി.
പിന്നാലെ പോലീസ് എത്തി ഗേറ്റിന്റെ സ്ക്രൂ അഴിച്ച് കുട്ടിയുടെ കൈ പുറത്തെടുക്കുകയായിരുന്നു. കുട്ടിക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.