കാട്ടാന ആക്രമണം; വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി
Monday, December 30, 2024 6:30 AM IST
ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അമറിന്റെ സംസ്കാരം ഇന്ന് രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ നടത്തും. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. യുവാവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും.
കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റേഞ്ചിലെ അമയൽതൊട്ടി ഭാഗത്ത് മേയാൻവിട്ട പശുവിനെ അന്വേഷിച്ചു പോയപ്പോഴാണ് അമറിനെ കാട്ടാന ആക്രമിച്ചത്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും മന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോര്‍ട്ട് തേടി.