ഓസീസ് 234ന് പുറത്ത്; ഇന്ത്യക്ക് 340 റണ്‍സ് വിജയലക്ഷ്യം
Monday, December 30, 2024 6:00 AM IST
മെല്‍ബണ്‍: ബോർഡർ- ഗവാസ്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ നാലം ടെസ്റ്റിൽ ഇന്ത്യക്ക് 340 റണ്‍സ് വിജയലക്ഷ്യം. ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായി.
നതാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുംറയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (7), യശസ്വി ജയ്സ്വാള്‍ (10) എന്നിവരാണ് ക്രീസില്‍.