രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്
Monday, December 30, 2024 5:24 AM IST
കൽപ്പറ്റ: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അഞ്ച് പേർക്ക് പരിക്ക്. വയനാട് മേപ്പാടി പുത്തൂർവയലിലുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ എല്ലാവരെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാനന്തവാടിയിൽ നിന്ന് മേപ്പാടിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.