ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത കേസ്; നാലുപേർ പിടിയിൽ
Monday, December 30, 2024 5:16 AM IST
ബംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് പ്ലാറ്റ്ഫോമായ ക്രെഡിൽ നിന്ന് 12.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.
ആക്സിസ് ബാങ്കിന്റെ ബംഗളൂരുവിലെ ഇന്ദിരാ നഗര്‍ ശാഖയിലെ കോര്‍പറേറ്റ് അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രധാന അക്കൗണ്ടിൽ നിന്ന് 12.5 കോടി രൂപ ഗുജറാത്തിലേയും രാജസ്ഥാനിലേയും 17 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും പോലീസ് കണ്ടെത്തി.
പിടിയിലായവരെല്ലാം ഗുജറാത്ത് സ്വദേശികളാണ്. കഴിഞ്ഞ നവംബറിലാണ് തട്ടിപ്പു വിവരം പുറത്തറിഞ്ഞത്.