കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ധനസഹായം പ്രഖ്യാപിച്ചു
Monday, December 30, 2024 4:49 AM IST
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി വണ്ണപ്പുറം സ്വദേശി അമർ ഇബ്രാഹിമിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പത്തുലക്ഷം രൂപ ഉടൻ കൈമാറുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു
കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റേഞ്ചിലെ അമയൽതൊട്ടി ഭാഗത്ത് മേയാൻവിട്ട പശുവിനെ അന്വേഷിച്ചു പോയപ്പോഴാണ് അമറിനെ കാട്ടാന ആക്രമിച്ചത്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബത്തിന് നാല് ലക്ഷം രൂപ നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും അറിയിച്ചു. പ്രദേശത്ത് കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഫെൻസിംഗ് ഉൾപ്പെടെ വേഗത്തിൽ നടപ്പാക്കാൻ സിസിഎഫ് തലത്തിൽ ചർച്ച നടത്തുമെന്നും എംപി അറിയിച്ചു.അമറിന്റെ സംസ്കാരം ഇന്ന് നടത്തും.