വാ​ഷിം​ഗ്ട​ൺ: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റും നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ജി​മ്മി കാ​ർ​ട്ട​ർ (100) അ​ന്ത​രി​ച്ചു. 2002 സ​മാ​ധ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ അ​ദ്ദേ​ഹം അ​മേ​രി​ക്ക​യു​ടെ 39-ാമ​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

അ​ർ​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഡെ​മോ​ക്രാ​റ്റു​കാ​ര​നാ​യ കാ​ർ​ട്ട​ർ 1977 മു​ത​ൽ 1981വ​രെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

1976ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​മാ​യ ജെ​റാ​ൾ​ഡ് ഫോ​ർ​ഡി​നെ തോ​ൽ​പ്പി​ച്ചാ​ണ് കാ​ർ​ട്ട​ർ വൈ​റ്റ് ഹൗ​സി​ലെ​ത്തി​യ​ത്. 1978ൽ ​അ​ദ്ദേ​ഹം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ യു​എ​സ് തെ​ര‍​ഞ്ഞെ​ടു​പ്പി​ലും കാ​ർ​ട്ട​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്നു. ഭാ​ര്യ റോ​സ​ലി​ൻ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​ന്ത​രി​ച്ചു.