പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തു​റ​ക്കും. ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എ​സ്. അ​രു​ൺ കു​മാ​ർ ന​മ്പൂ​തി​രി ന​ട​തു​റ​ക്കും.

മേ​ൽ​ശാ​ന്തി സ​ന്നി​ധാ​ന​ത്തെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്ന ശേ​ഷം തീ​ർ​ത്ഥാ​ട​ക​ർ​ക്ക് പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി ദ​ർ​ശ​നം ന​ട​ത്താം. മ​ണ്ഡ​ല​പൂ​ജ​ക​ൾ ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 26ന് ​രാ​ത്രി 10ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ച്ചി​രു​ന്നു.

ജ​നു​വ​രി 14നാ​ണ് മ​ക​ര​വി​ള​ക്ക്. 11ന് ​എ​രു​മേ​ലി പേ​ട്ട തു​ള്ള​ല്‍ ന​ട​ക്കും. പ​ന്ത​ള​ത്തു നി​ന്നും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര 12നു ​പു​റ​പ്പെ​ടും. 13നാ​ണ് പ​മ്പ​വി​ള​ക്കും പ​മ്പ​സ​ദ്യ​യും. 19നു ​രാ​ത്രി​വ​രെ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താം.

20നു ​രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​നു പി​ന്നാ​ലെ ന​ട അ​ട​യ്ക്കും.