നാലു പേർ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവം; ആഭിചാരമെന്ന് പോലീസ്
Monday, December 30, 2024 3:15 AM IST
ചെന്നൈ: തിരുവണ്ണാമലൈയിലെ ഹോട്ടലിൽ നാലുപേർ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിനു പിന്നിൽ ആഭിചാരമെന്ന് പോലീസ്. ദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് നാലുപേരും ജീവനൊടുക്കിയത്.
മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീ മഹാകാല വ്യാസർ, സുഹൃത്ത് രുക്മിനി പ്രിയ, മക്കളായ മുകുന്ദ് ആകാശ്, ജലന്ദരി എന്നിവരുടെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് സംഘമാണ് ആഭിചാര ആത്മായഹത്യായെന്ന നടുക്കുന്ന വിവരം സ്ഥിരീകരിച്ചത്.
ആത്മഹത്യ ചെയാൻ മക്കളെ നിർബന്ധിച്ചത് രുക്മിണിയാണെന്നും പോലീസ് പറഞ്ഞു. ജലന്ദരിയും മുകുന്ദും ജീവനൊടുക്കാൻ ഒരുക്കാമായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി.