ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
Sunday, December 29, 2024 10:47 PM IST
ജംഷധ്പുർ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ജംഷധ്പുർഎഫ്സിയോടാണ് ഇന്ന് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷധ്പുർ എഫ്സി വിജയിച്ചത്. പ്രദീക് ചൗധരിയാണ് ജംഷധ്പുരിനായി ഗോൾ നേടിയത്.
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ തോൽവിയാണ് ഇന്നത്തേത്.