ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
Sunday, December 29, 2024 10:07 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ലെയ്സ്റ്റർ സിറ്റിയെയാണ് സിറ്റി വിജയിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. സൂപ്പർ താരം എർലിംഗ് ഹാലണ്ടും സാവിന്യോയും ആണ് സിറ്റിക്കായി ഗോളുകൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 31 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.