ആ​ല​പ്പു​ഴ: യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​ൻ ക​ഞ്ചാ​വ് കേ​സി​ൽ ഒ​ൻ​പ​താം പ്ര​തി. ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നും ഉ​പ​യോ​ഗി​ച്ച​തി​നു​മാ​ണ് പ്ര​തി​ഭ​യു​ടെ മ​ക​ൻ ക​നി​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഇ​വ​രി​ൽ​നി​ന്നും മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് ക​ല​ർ​ന്ന പു​ക​യി​ല മി​ശ്രി​ത​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​ക​നെ​തി​രെ ഉ​ള്ള​ത് വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ഫേ​സ്ബു​ക്ക്‌ ലൈ​വി​ലൂ​ടെ ​പ്ര​തി​ഭ എം​എ​ൽ​എ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ൾ ക​ള്ള​വാ​ർ​ത്ത ന​ൽ​കി​യെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ യു​ടെ വാ​ദം. അ​നി​ടെ​യാ​ണ് എ​ഫ്ഐ​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്.

ക​നി​വ് ഉ​ൾ​പ്പ​ടെ ഒ​ൻ​പ​തു​പേ​ർ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത യു​വാ​ക്ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചി​രു​ന്നു.