പെരിയ കൊലക്കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് എ.കെ. ബാലൻ
Sunday, December 29, 2024 12:53 PM IST
കൊച്ചി: പെരിയ കൊലക്കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കൊലപാതകം നടന്നത് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു.
പെരിയ ഇരട്ടകൊലക്കേസ് വിധിയോട് പ്രതികരിക്കുകയായിരുന്നു ബാലൻ. കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളി പാർട്ടിയാണ് സിപിഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ. തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അത് കേരളം കണ്ടതാണ്.
രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറത്ത് കൊന്നു. ആ പാർട്ടിയാണ് സിപിഎം കൊലയാളി പാർട്ടിയാണ് എന്ന് പറയുന്നത്. മിനൽ പാർട്ടി ഏതാണെന്ന് ജനത്തിനറിയാമെന്നും ബാലൻ കൂട്ടിച്ചേർത്തു.