ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
Sunday, December 29, 2024 8:00 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തർ ഇന്ന് കളത്തിലിറങ്ങും. നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്.
ഇന്ത്യൻ സമയം രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെയ്സ്റ്റർ സിറ്റിയെ നേരിടും. കിംഗ് പവർ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക.
ഇന്ന് നടക്കുന്ന മത്സരത്തിൽ വോൾവ്സ് ആണ് ടോട്ടനത്തിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30 ന് ആണ് മത്സരം. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
മികച്ച ഫോമിലുള്ള കരുത്തരായ ലിവർപൂൾ എഫ്സി ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.45 നാണ് മത്സരം നടക്കുക.